KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്. എസ്.എസ് പുതിയ കെട്ടിടത്തിന്റെ രൂപരേഖ ഉടൻ തയ്യാറാവും

കൊയിലാണ്ടി:  സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1000 വിദ്യാർത്ഥികളിൽ കൂടുതൽ പഠിക്കുന്ന വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യം ആധുനികവൽക്കരിക്കാൻ കിഫ്ബി വഴി അനുവദിച്ച 3 കോടി രൂപയുടെ നിർമ്മാണ പദ്ധതി ഗവ: മാപ്പിള വൊക്കേഷണൽ വി.എച്ച്.എസ്.എസ് ൽ ഉടൻ ആരംഭിക്കും. 3 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കേണ്ട കെട്ടിടത്തിന്റെ സ്ഥല സൗകര്യം ഒരുക്കുന്നതിൽ തീരുമാനമായി. കെ.ദാസൻ എം.എൽ.എയുടെ അധ്യക്ഷയിൽ ജില്ലകലക്ടർ കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്.   
സ്കൂൾ സമുച്ചയത്തിലെ ഏറ്റവും പഴയ കെട്ടിടം   പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനാണ് തീരുമാനിച്ചത്.  പൊതു-സ്വകാര്യ സംയുക്ത സംരഭമായ ഇൻകലിനാണ് ( ഇൻഫ്രാസ്ട്രെക്ചർ കേരള ലിമിറ്റഡ്) നിർമ്മാണ ചുമതല. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സംവിധാനത്തിലുള്ള പാചക മുറി, ഡൈനിംഗ് ഹാൾ, ലാബുകൾ, ഗേറ്റ്,ചുറ്റുമതിൽ തുടങ്ങിയ ഉൾപ്പെടുത്തി കൊണ്ടുള്ള പദ്ധതി രേഖ അടിയന്തരമായി തയ്യാറാക്കി കിഫ്ബിയിലേക്ക് സമർപ്പിക്കാൻ ഇൻകലിനെ ചുമതലപ്പെടുത്തി.
സ്കൂളിന്റെ മുഖഛായ തന്നെ മാറ്റുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. യോഗത്തിൽ എം.എൽ.എയെ കൂടാതെ  നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ, ജില്ലാ കളക്ടർ സാംബ ശിവറാവു ഐ.എ എസ്,  അസിസ്റ്റന്റ് കളക്ടർ ശ്രീധന്യ ഐ.എ.എസ്, ഡെപ്യൂട്ടി കളക്ടർ കെ. ഹിമ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ മധു, വിദ്യാഭ്യാസ സ്റ്റാ്റിംഗ്  കമ്മിറ്റി ചെയര്മാന് കെ. ഷിജു മാസ്റ്റർ, വി.പി.ഇബ്രാഹിം കുട്ടി, യു.കെ രാജൻ, ഇ.കെ ഷൈനി, കെ.കെ. ചന്ദ്രമതി, സി.ജയരാജ്, ടി. നാസർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *