KOYILANDY DIARY

The Perfect News Portal

കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൗമാരക്കാരിയെ രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ദ്വാരക മെട്രോസ്റ്റേഷനു സമീപമായിരുന്നു സംഭവം. മെട്രോ സ്റ്റേഷനു സമീപത്തുനിന്നും ടാക്സിയില്‍ കയറിയ കൗമാരക്കാരിയാണ് മാനഭംഗത്തിന് ഇരയായത്.

പെണ്‍കുട്ടി കാറില്‍ കയറുമ്പോള്‍ മൂന്നു പേരുണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ രജോക്രിയില്‍ ഇറങ്ങി. ഇതോടെ വാഹനം പെണ്‍കുട്ടിയുമായി ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലൂടെ കറങ്ങി. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു.

അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ദ്വാര്‍ക സ്റ്റേഷനു സമീപം ഉപേക്ഷിച്ച്‌ അക്രമികള്‍ കടന്നുകളയുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *