KOYILANDY DIARY

The Perfect News Portal

ക്ഷേമപെന്‍ഷനുകള്‍ 1400 രൂപയായി വര്‍ധിപ്പിച്ച്‌ ഉത്തരവിറങ്ങി

തിരുവനന്തപുരം: നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ – ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധന. ഓണത്തലേന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെന്‍ഷനുകള്‍ 1400 രൂപയായി വര്‍ധിപ്പിച്ച്‌ ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഈ സര്‍ക്കാര്‍ വരുമ്ബോള്‍ 600 രൂപയായിരുന്നു ക്ഷേമ പെന്‍ഷന്‍. ഇപ്പോഴത് 1400 രൂപയായിരിക്കുന്നു. 60 ലക്ഷത്തോളം ആളുകള്‍ക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും. 1400 രൂപയില്‍ കൂടുതല്‍ ലഭിച്ചിരുന്നവര്‍ക്ക് ഉയര്‍ന്ന നിരക്കില്‍തന്നെ തുടര്‍ന്നും പെന്‍ഷന്‍ നല്‍കും. എല്ലാ മാസവും 20നും 30നുമിടയില്‍ പെന്‍ഷന്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *