KOYILANDY DIARY

The Perfect News Portal

പിടിവിടാതെ കോവിഡ് കൊയിലാണ്ടിയിൽ ഇന്ന് 21 പേർക്ക് കോവിഡ്

കൊയിലാണ്ടി: നഗരസഭയിൽ പിടിവിടാതെ കോവിഡ് ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ 34 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇന്നലെ 1 പോസിറ്റീവ് കേസും റിപ്പോർട്ട് ചെയ്തിരുന്നു. നഗരസഭയിലെ വാർഡ് 3, 11, 19, 23, 28, 33, 38, 39, 42 എന്നിവടങ്ങിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ താലൂക്കാശുപത്രിയിൽ നടത്തിയ പി.സി.ആർ. പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

വാർഡ് 3ൽ 1, വാർഡ് 11ൽ 1, വാർഡ് 19 മുത്താമ്പി അണേല ഭാഗത്താണ് 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനിൽ നിന്നാണ് ഇവർക്ക് സമ്പർക്കമുണ്ടായത്.

23-ാം വാർഡിൽ ഇന്ന് ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 28 -ാം വാർഡിലും ഒരാൾക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച ഇവിടെ ഒരാൾക്ക് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു. 33-ാം വാർഡിൽ ഒരു കുടുംബത്തിലെ 5 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇവരുടെ അടുത്തുള്ള ബന്ധുവീട്ടിലെ ഭാര്യക്കും ഭർത്താവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് ഇവർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്.

Advertisements

വാർഡ് 38ൽ 2, വാർഡ് 39ൽ ഒരു കുടുംബത്തിലെ 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച ഉമ്മയ്ക്കും മകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർത്തിലാണ് മറ്റുള്ളവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചത്. 42 ൽ 1, 43 ൽ 1 എന്നിങ്ങനെയാണ് ഇന്നത്തെ കണക്ക്.

ഇതോടൊപ്പം ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയയിൽ ഇന്ന് രണ്ട് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അത്തം തുടങ്ങി ഓണം വരെ കൊയിലാണ്ടിയിലുള്ള തിരക്ക് അനിയന്ത്രിതമായിരുന്നു. സാധാരണ കലങ്ങളിൽ ഓണ നാളുകളിലുണ്ടാകുന്ന തിരക്കിന് സമാനമായിരുന്നു ഈ കോവിഡ് കാലത്തും കൊയിലാണ്ടിയിൽ ഉണ്ടായിരുന്നത്. ഇത് നിയന്ത്രിക്കാൻ പറ്റാത്തതാണ് ഇത്തരത്തിലുള്ള വിപത്ത് നേരിടേണ്ടി വന്നത്. ഓണത്തിന് ശേഷം കോവിഡ് വ്യാപനം ഉണ്ടാകുമെന്ന സർക്കാർ മുന്നറിയിപ്പ് ജനങ്ങൾ കൈക്കൊള്ളാത്തത് ഭീഷണി വർദ്ധിക്കുന്നതിന് കാരണമായിരിക്കുകയാണ്.

പോസിറ്റീവ് കേസുകൾ കൂടുന്നത് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്റുകൾ നിറയുന്ന സ്ഥിതിയിലേക്ക് പോയിരിക്കുകയാണ്. കൊയിലാണ്ടി നഗരസഭ സി.എഫ്.എൽ.ടി. സെൻ്ററിൽ 3 ദിവസം കൊണ്ടാണ് 100 ബെഡുകളും രോഗികളാൽ നിറഞ്ഞത്. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലെയും സ്ഥിതി ഇതാണ്. കൊയിലാണ്ടി താലൂക്കിലെ ചില സ്ഥലങ്ങളിൽ പോസിറ്റീവ് സ്ഥിരീകരിച്ച രോഗികളിൽ പലരും വയനാട് ജില്ലയിലെ ബത്തേരിയിലുള്ള സെൻ്ററിലേക്കാണ് മാറ്റിയിട്ടുള്ളത്. ഇനിയും രോഗ വ്യാപനം ഉണ്ടായാൽ ചികിത്സ സംവിധാനം തകരുമെന്നും ആരോഗ്യ പ്രവർത്തകരും ഭയപ്പെടുന്നു അങ്ങിനെ വന്നാൽ അത് സമൂഹ വ്യാപനത്തിലേക്ക് പോകുമെന്നാണ് പൊതു വിലയിരുത്തൽ.

നിവലിൽ കൊയിലാണ്ടിയിലെ 8, 13, 17, 18, 27, 34, 39 വാർഡുകൾ കണ്ടെയിൽമെൻ്റ് സോണുകളായി ഇതിനകം പ്രഖ്യാപിച്ചിരിന്നു. അവിടങ്ങളിൽ കർശന നിയന്ത്രണം തുടരുകയാണ്. മറ്റ് ചില വാർഡുകളിൽ മൈക്രോ കണ്ടെയിൻമെൻ്റ് സോണുകളായും മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *