KOYILANDY DIARY

The Perfect News Portal

ക്വിറ്റ് ഇന്ത്യ ദിനാചരണം.. 

കൊയിലാണ്ടി: ജനതദൾ (എസ്) കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ദിനസ്മരണ പുതുക്കി. ഓൺലൈൻ ചേർന്ന യോഗം ജനതദൾ (എസ്) സംസ്ഥാന പ്രസിഡന്റ്‌ സി. കെ. നാണു എം എൽ എ ഉദ്ഘാടനം ചെയ്തു. ക്വിറ്റ് ഇന്ത്യ സമരം രാജ്യം മുഴുവൻ അലയടിച്ചപ്പോൾ കേരളത്തിലെയും  സമരഭടന്മാർ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായ രീതിയിൽ പ്രതികരിച്ചിരുന്നു.
മലബാർ മേഖലയിലും സ്വാതന്ത്ര്യദാഹികളായ രാജ്യസ്നേഹികൾ  ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ട് പോകണമെന്ന് ആഹ്വാനം ഉച്ചത്തിൽ മുഴക്കി. അതിന്റ ഭാഗമായി തന്നെ സമരഭടൻമാർ കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരി രജിസ്റ്റർ ഓഫീസ് അഗ്നിക്കിരയാക്കി. Dr. കെ. ബി. മേനോൻ അടക്കമുള്ള നേതാക്കൾ ഇത്തരം സമരങ്ങൾക്ക്  നേതൃത്വം കൊടുക്കാൻ ഉണ്ടായിരുന്നു. സി. കെ നാണു പറഞ്ഞു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ സുരേഷ് മേലെപ്പുറത്ത് അധ്യക്ഷത വഹിച്ചു. പി. കെ. കബീർ സലാല, സി. കെ. സുധീർ കുമാർ, കെ. ഷാജി, റമീസ് കാപ്പാട് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *