KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണ്ഡലത്തിലെ നവീകരണ പ്രവർത്തനം പൂർത്തിയായ 3 റോഡുകളുടെ ഉദ്ഘാടനം 11ന് നടക്കും: കെ. ദാസൻ എം.എൽ.എ.

കൊയിലാണ്ടി: കൊയിലാണ്ടിയിലെ നവീകരണ പ്രവർത്തനം പൂർത്തിയായ 3 പ്രധാന റോഡുകളുടെ ഉദ്ഘാടനം കോവിഡ്  പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ആഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് മൂടാടി ഗ്രാമപ്പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുമെന്ന് കെ. ദാസൻ എം.എൽ.എ അറിയിച്ചു. ഹ്രസ്വ ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയാണ്.  ഗതാഗത രംഗത്ത് നമ്മുടെ നാട്ടിലെ റോഡുകൾ കൈവരിച്ച വികസന മുന്നേറ്റത്തിന്റെ ഒരേട് തന്നെയാണ് ഈ റോഡുകൾ നാടിന് സമർപ്പിക്കുക വഴി വ്യക്തമാകുന്നത്.
BM & BC നിലവാരത്തിലാണ് 3 റോഡുകളും നവീകരിച്ചിരിക്കുന്നത്.
1. മൂടാടി – ഹിൽ ബസാർ – മുചുകുന്ന് റോഡ്- 3 കോടി രൂപ ചെലവഴിച്ചും, കൊയിലാണ്ടി -താമരശ്ശേരി റോഡ് കണയങ്കോട് പാലം വരെ 4 കോടി രൂപ ചെലവഴിച്ചും, പൂക്കാട് -തോരായിക്കടവ് റോഡ് 3.50 കോടി രൂപ ചെലവഴിച്ചുമാണ് പൂർത്തീകരിച്ചിരിക്കുന്നത്. 2 ഗ്രാമീണ റോഡുൾപ്പെടെ ഈ മൂന്നു റോഡുകളും ആധുനിക രീതിയിൽ തന്നെയാണ് നവീകരിച്ചിരിക്കുന്നത്.  റോഡുകളിൽ ആവശ്യമായ ഇടങ്ങളിലൊക്കെ വീതി വർദ്ധിപ്പിക്കാനും മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താനും  നാട്ടുകാരുടെ സഹായത്തോടെ സാധിച്ചിട്ടുണ്ട്,
നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം കുറെയധികം പേരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന 3 പ്രധാന റോഡുകളാണിവ.  നവീകരണ പ്രവൃത്തികൾക്ക് ശേഷം ഉത്സവാന്തരീക്ഷത്തിൽ നടക്കേണ്ടുന്ന ഉദ്ഘാടനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്.  മാർച്ച് മാസത്തിന് മുന്നെ തന്നെ ഒരു ദിവസം ഇതിനായി നേരെത്തെ കണ്ടെത്തുകയും ചെയ്തിരുന്നു.  എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അന്ന് നടക്കാതെ പോവുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *