KOYILANDY DIARY

The Perfect News Portal

കോ​ഴി​ക്കോ​ട് ബൈ​ക്കും ബ​സും കൂട്ടി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്രി​ക​ന്‍ മരിച്ചു

കോ​ഴി​ക്കോ​ട്: ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. ത​ല​ക്കു​ള​ത്തൂ​ര്‍ സ്വദേശി മ​ണി​ക​ണ്ഠ​ന്‍(19) ആ​ണ് മ​രി​ച്ച​ത്. മ​ണി​ക​ണ്ഠ​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്ത നി​ധി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സും ന​ഗ​ര​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്ക് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ണി​ക​ണ്ഠ​ന്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *