KOYILANDY DIARY

The Perfect News Portal

കോവിഡ് 19: കൊയിലാണ്ടിക്ക് ആശ്വാസമായി 300 റാപ്പിഡ് ടെസ്റ്റും നെഗറ്റീവ്

കൊയിലാണ്ടി: കണ്ടൈൻമെൻ്റ് സോണായ കൊയിലാണ്ടി മാർക്കറ്റിലെ കോവിഡ് പരിശോധന ഫലം ആശ്വാസമായി എല്ലാ ഫലങ്ങളും നെഗറ്റീവ്, 300 ഓളം പേരെയാണ് പരിശോധിച്ചത്. വ്യാപാരികൾക്കും, തൊഴിലാളികൾക്കുമായാണ് കോവിഡ് റാപ്പിഡ് പരിശോധന നടത്തിയത്, നഗരസഭയുടെയും, തിരുവങ്ങൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെയും, നേതൃത്വത്തിലായിരുന്നു. പരിശോധന.
ഡോ. അബ്ദുൾ ബാരി, ഡോ: മോഹൻദാസ്, .എച്ച്.ഐ.മാരായ റഫീഖ് അലി, കെ.കെ. ശശി, പി. മനോജ് കുമാർ, സുരേഷ് കുമാർ, സി.എസ്. സഹദേവൻ, സി.കെ. രാമചന്ദ്രൻ. നഗരസഭാ എച്ച്.ഐ. മാരായ കെ.പി.രമേശൻ, പ്രസാദ്  എന്നിവർ റാപ്പിഡ് പരിശോധനയ്ക്ക് നേതൃത്വം നൽകി. എല്ലാ വിധ സഹായങ്ങളുമായി കൗൺസിലർ ഷീബ സതീശൻ, വ്യാപാരികളായ കെ.പി. ശ്രീധരൻ, എ. വി. ശശി, മനീഷ്, സുധീർ തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് ഡോക്ടർമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *