KOYILANDY DIARY

The Perfect News Portal

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹം: പിന്നാലെ കൊയിലാണ്ടി പോലീസിൻ്റെ മംഗളപത്രവും

കൊയിലാണ്ടി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5 പേരെ മാത്രം ഉൾപ്പെടുത്തി വിവാഹിതരായ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കീഴരിയൂർ സ്വദേശികളായ ധനൂപ്, സ്മൃതി ദമ്പതികൾക്ക് കൊയിലാണ്ടി അഡീഷണൽ എസ്. ഐ. സുനിൽ കുമാർ വീട്ടിൽ എത്തി കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവിയുടെ വിവാഹ മംഗളപത്രം നൽകി. വരൻ്റെ വീട്ടിൽ നിന്നും 5 പേരടങ്ങുന്ന അടുത്ത ബന്ധുക്കൾമാത്രം അടങ്ങുന്ന സംഘം വധൂഗൃഹമായ കോഴിക്കോട് ഫറൂഖിൽ എത്തിയാണ് വിവാഹം നടത്തിയത്.

സംഭവം അറിഞ്ഞ പോലീസ് ആസ്ഥാനത്ത് നിന്ന് ഇവരെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും കൊയിലാണ്ടി സ്റ്റേഷൻ മുഖാന്തരം മംഗളപത്രം കൈമാറുകയുമായിരുന്നു. വരും ദിവസങ്ങളിലെ ലോക് ഡൌൺ വേളയിൽ വിവാഹിതരാകുന്നവർക്കുള്ള വലിയ സന്ദേശമാണ് ഇവർ നൽകിയതെന്ന് പോലീസ് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *