കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു
കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കേരള എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പയ്യോളി മുനിസിപ്പൽ ഓഫീസിൽ സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു. പയ്യോളി മുനിസിപ്പാലിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ. പ്രദീപൻ മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖിന് സുരക്ഷാ ഉപകരണങ്ങൾ കൈമാറി.
ചടങ്ങിൽ സംസ്ഥാന കമ്മറ്റിയംഗങ്ങളായ വി. പ്രതിഷ്, എം. ഷാജീവ് കുമാർ, എം. ഷാജി മനേഷ്, പ്രദീപ് സായിവേൽ, വി. കെ സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.