KOYILANDY DIARY

The Perfect News Portal

കോവിഡ് പഠന കാലത്ത് മികച്ച സേവനം കാഴ്ചവെച്ച മുഴുവൻ രക്ഷിതാക്കൾക്കും വന്മുകം- എളമ്പിലാട് സ്കൂളിൻ്റെ ആദരo


കൊയിലാണ്ടി: വീട് ഒരു വിദ്യാലയമായി മാറിയ ഈ കോവിഡ് ഓൺലൈൻ പഠന കാലത്ത് അധ്യാപകരുടെ റോളിൽ  മികച്ച രീതിയിൽ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാലയത്തിലെ പ്രീ-പ്രൈമറി അടക്കമുള്ള മുഴുവൻ രക്ഷിതാക്കളെയും ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലെത്തി ആദരിച്ചു. 

സ്കൂൾ ലീഡർ എസ്. അനിരുദ്ധിൻ്റെ വീട്ടിലെത്തി രക്ഷിതാവായ പി.കെ. തുഷാരയ്ക്ക് ഉപഹാരം കൈമാറിക്കൊണ്ട് “സ്നേഹപൂർവ്വം രക്ഷിതാവിന്” പരിപാടി മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവൻ വടക്കയിൽ ഉദ്ഘാടനം ചെയ്തു. പി. ടി.എ.പ്രസിഡൻ്റ് കെ.സുജില അദ്ധ്യക്ഷത വഹിച്ചു.  പ്രധാനാധ്യാപിക എൻ.ടി.കെ സീനത്ത്, എസ്.ആർ.ജി.കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, പി. നൂറുൽഫിദ, വി.പി. സരിത, കെ. സിന്ധു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *