KOYILANDY DIARY

The Perfect News Portal

കോഴിക്കോട് സ്വദേശിയായ യുവതി കോയമ്പത്തൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍

കോഴിക്കോട് സ്വദേശിയായ യുവതിയെ കോയമ്പത്തൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശി ബിന്ദുവാണ് മരിച്ചത്. കോയമ്പത്തൂര്‍ ഗാന്ധിപുരം ക്രോസ് റോഡിലെ ലോഡ്ജിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി തുറക്കാത്ത മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിലും കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെയും കണ്ടെത്തിയത്. 

മുറിവേറ്റ പാടുകള്‍ ഇവരുടെ ശരീരത്തിലുണ്ട്. ഹോട്ടലില്‍ കൂടെ ഉണ്ടായിരുന്നയാളുടെ പേര് മുസ്തഫ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിക്കേറ്റ ഇയാള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഹോട്ടല്‍ മുറിയില്‍ നിന്നും മദ്യക്കുപ്പിയും എലിവിഷവും കണ്ടെത്തി. കഴിഞ്ഞ മാസം 26 നാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. ബിന്ദുവിനെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നതായി കോയമ്പത്തൂര്‍ പൊലീസ് അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *