KOYILANDY DIARY

The Perfect News Portal

കോഴിക്കോട് റെയില്‍ പാളത്തില്‍ വിള്ളല്‍

കോഴിക്കോട് കടലുണ്ടിക്കും മണ്ണൂർ റെയിൽവേ ഗേറ്റിനും ഇടയിൽ റെയിൽ പാളത്തിൽ വിള്ളൽ. നാട്ടുകാരാണ് വിള്ളൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൻ അപകടമാണ് ഒഴിവായതെന്ന് പൊലീസ് പറഞ്ഞു. പാളത്തിലെ വിള്ളൽ ഉടൻ പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ഇന്ന് രാവിലെ 7 മണിയോടെയാണ് നാട്ടുകാര്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ട് പൊലീസ് സ്റ്റേഷനിലും റെയില്‍വെ സ്റ്റേഷനിലും വിളിച്ചത്. ഉടന്‍ ഈ പാളത്തിലൂടെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. ഒരു ട്രാക്കിലൂടെ ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്. ട്രെയിനുകളുടെ സമയക്രമത്തില്‍ രാവിലെ അല്‍പം കാലതാമസം ഉണ്ടായേക്കാം. ഉടന്‍ പ്രശ്നം പരിഹരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *