KOYILANDY DIARY

The Perfect News Portal

കോഴിക്കോട് പഴയ കടല്‍പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്ക്

കോഴിക്കോട് കടപ്പുറത്ത് പഴയ കടല്‍പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്കേറ്റു. നവീകരിച്ച സൗത്ത് ബീച്ചില്‍ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. ബീച്ചിലെത്തിയ 13 പേരടങ്ങുന്ന സംഘം കടല്‍പാലത്തിന് മുകളില്‍ കയറിയപ്പോള്‍ പാലത്തിന്റെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നു.

ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച്‌ കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഒരാള്‍ സ്ലാബിനിടയില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്ത് പരിശോധന നടത്തി.

വേലിയേറ്റത്തെ തുടര്‍ന്ന് രാത്രി 11 മണിയോടെ നിര്‍ത്തിയ തിരച്ചില്‍ തുടരും. ജില്ലാ കളക്ടര്‍ എസ്.സാംബശിവ റാവു, കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അപകടാവസ്ഥയിലുള്ള പാലം പൊളിച്ചുമാറ്റുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *