KOYILANDY DIARY

The Perfect News Portal

കോളജ് ആര്‍ട്ട് ഗാലറിക്ക് സഹായവുമായി ചങ്ങാതിക്കൂട്ടം

കൊയിലാണ്ടി: എസ്.എ.ആര്‍.ബി.ടി.എം ഗവ: കോളജ് ആര്‍ട്ട് ഗാലറിക്ക് കൈത്താങ്ങ് സഹായവുമായി പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ രംഗത്തെത്തി. 1985-87 ബാച്ച് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ ‘ചങ്ങാതിക്കൂട്ടം’ കോളജ് അങ്കണത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. പി.പി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജി.മനോഹര്‍ ലാല്‍ അധ്യക്ഷത വഹിച്ചു.

പ്രൊഫ. യു.ശ്രീകുമാരന്‍, പൂര്‍വ്വ വിദ്യാര്‍ഥികളായ കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍, സോമന്‍ കടലൂര്‍, ടി.കെ. ഗംഗ, കെ. മിനി, വി.പി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് നടന്ന കലാസാംസ്‌കാരിക പരിപാടികള്‍ക്ക് ജയാനന്ദന്‍ തിരുവങ്ങൂര്‍, ബാബു ആനവാതില്‍, ടി.കെ. ദിലീപ്, പി.പി. ജയന്തി, എം.പി. വൃന്ദ എന്നിവര്‍  നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *