KOYILANDY DIARY

The Perfect News Portal

ആലപ്പുഴയില്‍ ക്ഷേത്രം ജീവനക്കാരന് മര്‍ദ്ദനം

ആലപ്പുഴയില്‍ ക്ഷേത്രം ജീവനക്കാരന് ആര്‍എസ്‌എസ് പ്രവര്‍ത്തകരില്‍ നിന്നും ക്രൂര മര്‍ദ്ദനം.
ആലപ്പുഴ കൈതവന ധര്‍മ്മശാസ്താ ക്ഷേത്രം ഓഫീസ് സെക്രട്ടറി പ്രഭാകരനെയാണ് ആര്‍എസ്‌എസ് ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.

കള്ള പിരിവിന് ക്ഷേത്ര രസീത് കുറ്റികൊടുക്കാത്തതിനാണ് മര്‍ദ്ദനം. തിളച്ച എണ്ണയില്‍ തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമം നടത്തിയെന്ന് പ്രഭാകരന്‍ പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എസ്‌എന്‍ഡിപിയുടെ കീഴിലുള്ള ഈ ക്ഷേത്രം നാളുകളായി ആര്‍എസ്‌എസ് കൈയ്യടക്കി വെച്ചിരിക്കുകയായിരുന്നു. അയ്യപ്പ സേവ സംഘം എന്ന പേരില്‍ ക്ഷേത്രം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ജില്ലയിലെ ഇരവുകാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ മയക്കു മരുന്നു മാഫിയയുമായും ഇവര്‍ക്കു ബന്ധമുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *