KOYILANDY DIARY

The Perfect News Portal

കോരപ്പുഴ പാലം നിർമ്മാണം പുനരാരംഭിച്ചു

കോഴിക്കോട് – കൊയിലാണ്ടി: ലോക്ഡൌൺ കാരണം നിർമ്മാണം നിലച്ച കോരപ്പുഴ പാലം നിർമ്മാണം പുനരാരംഭിച്ചതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. മഴക്ക് മുന്നോടിയായി ചെയ്ത് തീർക്കേണ്ട ഒട്ടേറെ അടിയന്തര പ്രവൃത്തികൾ ഉള്ളതിനാലാണ് അടിയന്തര അനുമതിയോടുകൂടി പ്രവൃത്തി പുനരാരംഭിക്കുന്ന നടപടികളിലേക്ക് കടന്നതെന്ന് സ്ഥലം സന്ദർശിച്ച എം.എൽ.എ പറഞ്ഞു. പാലത്തിന്റെ ആകെ 7 സ്പാനുകളിൽ 2 എണ്ണം നേരെത്തെ പൂർത്തിയായിരുന്നു.  മൂന്നാമത്തേതിന്റെ നിർമ്മാണം നടക്കുന്നതിനിടയിലാണ് ലോക് ഡൌൺ നിലവിൽ വന്നത്  ഇതോടെ വേഗത്തിൽ നീങ്ങുകയായിരുന്ന പ്രവൃത്തി നിലക്കുകയായിരുന്നു.   
ജില്ലാ ഭരണകൂടം, ആരോഗ്യ വിഭാഗം, പോലീസ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക അനുമതിയോടുകൂടിയാണ് പാലത്തിൻ്റെ പ്രവൃത്തി പുനരാരംഭിച്ചത്. ആവശ്യമായ ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളോടുകൂടിയാണ്  നിർമ്മാണം ആരംഭിച്ചത്. എം.എൽ.എ യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, സതീഷ് ചന്ദ്രൻ, ഊരാളുങ്കൽ സൊസൈറ്റി എഞ്ചിനീയർ സൂപ്പർവൈസർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *