KOYILANDY DIARY

The Perfect News Portal

കോരപ്പുഴ നടപ്പാലം തകർന്ന സംഭവം: സുരക്ഷാ ക്രമീകരണം ഏർപ്പെടുത്താൻ ULCC യെ ചുമതലപ്പെടുത്തി

കൊയിലാണ്ടി:  കോരപ്പുഴയിലെ പുതിയ പാലം നിർമ്മാണ ഭാഗത്തുണ്ടായ ശക്തമായ കുത്തൊഴുക്കിൽ തകർന്ന താൽക്കാലിക നടപ്പാലവും  പുഴക്ക് കുറുകെ പോകുന്ന 11 കെ.വി. ലൈൻ വലിച്ച പോസ്റ്റും കടപുഴകിയതോടെ  മറ്റ് നാശനഷ്ടങ്ങൾക്കിടവരുത്താത്ത വിധം  അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സ്ഥലം സന്ദർശിച്ച എം.എൽ.എ. കെ. ദാസൻ  പാലത്തിൻ്റെ നിർമ്മാണ കരാർ ഏറ്റെടുത്ത ULCC യെ ചുമതലപ്പെടുത്തി. ഭീമമായ നഷ്ടമാണ് താൽക്കാലിക പാലത്തിനും ഇലക്ട്രിക് പോസ്റ്റിനും സംഭവിച്ചത്. നാട്ടുകാർക്ക് തീരാ ദുരിതമാണ് ഇതുമൂലം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *