KOYILANDY DIARY

The Perfect News Portal

കോരപ്പുഴയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളായ രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടു

കോഴിക്കോട്: കോരപ്പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളായ രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടു. കോരപ്പുഴ സ്വദേശികളായ പടിഞ്ഞാറെ മൂസാംകണ്ടി അബ്ദുള്ള(62), അഴിയിക്കല്‍ ലത്തീഫ് (52) എന്നിവരാണ് പുഴയില്‍ വീണത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 12.30- ഓടെയായിരുന്നു അപകടം. മീന്‍ പിടിക്കുന്നതിനിടയില്‍ പാലത്തിന്റെ പണിക്കായി പുഴയില്‍ സ്ഥാപിച്ച തെങ്ങ് കഷണങ്ങളില്‍ ഇടിച്ചാണ് തോണി മറിഞ്ഞത്. നല്ല ആഴമുള്ള ഭാഗത്താണ് അപകടം ഉണ്ടായത്. ഇരുവരും തെങ്ങ് കഷണങ്ങളില്‍ തൂങ്ങിപ്പിടിച്ചതുകൊണ്ടാണ് അത്യാഹിതം ഒഴിവായത്.

മീന്‍ പിടിക്കുന്ന മൂന്നുവലകള്‍ കീറി. പുഴയില്‍ നല്ല ഒഴുക്കായതിനാല്‍ തോണി മണിക്കൂറുകള്‍ക്കുശേഷമാണ് കരയ്ക്ക് അടുപ്പിക്കാനായത്. എലത്തൂര്‍ എ.എസ്.ഐ. പ്രജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും തീരദേശ പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *