KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കക്കട്ടിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ബൂത്ത് പ്രസിഡന്റ് മുയ്യോട്ടുംചാല്‍ ദാമു എന്ന ദാമോദരനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്ന് സൂചന. കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ 7 മണിയോടെയാണ് കക്കട്ടില്‍ അമ്പലക്കുളങ്ങരയിലെ കോണ്‍ഗ്രസ് ഓഫീസില്‍ ദാമുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നുമ്മല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ ഹാളില്‍ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സമീപത്തെ വീട്ടില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

തുടര്‍ന്ന് കുറ്റ്യാ ടി പോലീസില്‍ അറിയിച്ചു. പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കട ബാധ്യതയാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാളുടെ വീട് നിര്‍മ്മാണം നടന്നു വരികയാണ്. ഇതില്‍ വലിയ സാമ്ബത്തിക ബാധ്യതയുണ്ടെന്ന് നാട്ടുകാരും പറഞ്ഞു.

Advertisements

രാത്രിയോടെയാണ് ദാമുവിനെ കാണാതായത്. മുമ്പും ഇയാള്‍ വീട് വിട്ട് പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെ കുറിച്ച്‌ കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ ബൂത്ത് പ്രസിഡന്റുമാണ് മരിച്ച ദാമു.

Leave a Reply

Your email address will not be published. Required fields are marked *