KOYILANDY DIARY

The Perfect News Portal

കോടിയേരിയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ്. അയ്യപ്പരാജ് എന്നയാളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കൊലവിളി നടത്തിയത്. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ സൈബര്‍സെല്ലിന് പരാതി നല്കി.

വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച് എഴുതിയിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കോടിയേരിയുടെ തല അറുക്കാനാണ് ആഹ്വാനം ചെയ്യുന്നത്. എന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്നു പറയുന്ന ഇയാള്‍ മറ്റുള്ളവരെ കൂടി ആക്രമണത്തിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് കൊലവിളി പോസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *