KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം അയ്യപ്പസേവാ കേന്ദ്രം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അയ്യപ്പ ഭക്തന്മാര്‍ക്ക് ഇടത്താവളമൊരുക്കി കൊല്ലം പിഷാരികാവ് ദേവസ്വം അയ്യപ്പസേവാ കേന്ദ്രം ആരംഭിച്ചു. കൊല്ലം ചിറക്ക് സമീപം ആരംഭിച്ച ഇടത്താവളം കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പി.നാരായണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാംഗങ്ങളായ ഷാജി പാതിരിക്കാട്, യു. രാജീവന്‍, ട്രസ്റ്റി അംഗങ്ങളായ കെ.ബാലന്‍ നായര്‍, ഇളയിടത്ത് വേണുഗോപാല്‍, ടി.കെ. രാജേഷ്, പ്രമോദ് തുന്നോത്ത്, എക്‌സി. ഓഫീസര്‍ യു.വി. കുമാരന്‍, മാനേജര്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *