KOYILANDY DIARY

The Perfect News Portal

കൊല്ലം യു.പി സ്‌ക്കൂളിൽ ഗാന്ധിജയന്തി ദിനാഘോഷം അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശ നേതൃത്വം നൽകിക്കൊണ്ട്  കൊല്ലം യു.പി സ്‌ക്കൂളിൽ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ വി.കെ പത്മിനി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു വിവിധ മത്സരവിജയികൾക്കുളള സമ്മാനദാനം നടത്തി.

വാർഡ് കൗൺസിലർ കെ.കെ ചന്ദ്രിക, എ.ഇ.ഒ ജവഹർ മനോഹർ, പി.കെ ബാലകൃഷ്ണൻ, നങ്ങാണത്ത് പുഷ്പരാജ്, കൊടക്കാട്ട് രാജീവൻ, എം. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. ശ്രീജ സ്വാഗതവും, പി.കെ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *