KOYILANDY DIARY

The Perfect News Portal

കൊല്ലം ജില്ല പ്രാവാസി സമാജം ഇന്ത്യന്‍ അംബാസിഡറെ സന്ദര്‍ശിച്ചു

കുവൈറ്റ്സിറ്റി: കൊല്ലം ജില്ല പ്രാവാസി സമാജം, കുവൈറ്റ് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ എച്ച്‌ ഇ സുനില്‍ ജെയിനെ സന്ദര്‍ശിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച നിവേദനം പ്രസിഡണ്ട് എസ്സ് എ ലബ്ബ അദ്ദേഹത്തിന് സമര്‍പ്പിച്ചു. സമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ അംബാസിഡര്‍ മതിപ്പ് രേഖപെടുത്തി. സമാജത്തിനു എംബസ്സിയുടെസഹായം അദ്ദേഹം വാഗ്ദാനം ചെയ്തു.

ജനറല്‍ സെക്രട്ടറി അലക്സ് മാത്യു, രക്ഷധികരികളായ ജോയ് ജോണ്‍ തുരുത്തിക്കര, അഡ്വ.തോമസ് പണിക്കര്‍, ജയിംസ് പൂയപ്പള്ളി,ജേക്കബ് ചണ്ണപ്പെട്ട,വൈസ് പ്രസിഡണ്ട് ജേക്കബ് തോമസ് ,സെക്രട്ടറിമാരായ സലിം രാജ് , പ്രമീള്‍ പ്രഭാകരന്‍, ഷഹീദ് ലബ്ബ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *