KOYILANDY DIARY

The Perfect News Portal

അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ദ്രവ്യ കലശത്തോടുകൂടിയ ആറാട്ട് മഹോത്സവം ജനുവരി 22 മുതൽ 31 വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി മേപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. ആദ്യ ഫണ്ട് ക്ഷേത്രം രക്ഷാധികാരി ഇളയിടത്ത് വേണുഗോപാൽ ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ഇ.എസ്. രാജന് കൈമാറി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി പ്രശാന്ത് ചില്ല, മോഹൻദാസ് പൂങ്കാവനം, വി.കെ. ദാമോദരൻ, ബാലകൃഷ്ണൻ പണ്ടാരക്കണ്ടി, കെ.പി. ചന്ദ്രൻ, അഭിലാഷ് കളത്തിൽ, അജിത് കുമാർ തെക്കയിൽ, കെ. വേണു, സുരേന്ദ്രൻ ചിറക്കൽ, ശ്രീജിത്ത്, ശാരദ ദാസൂട്ടി, സുനിത രാമചന്ദ്രൻ, പ്രേമ കിഴക്കേമഠം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *