KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം ഇന്നു കുളിച്ചാറട്ടോടുകൂടി സമാപിക്കും

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം ഇന്നു കുളിച്ചാറട്ടോടുകൂടി സമാപിക്കും. ഇന്നലെ വൈകീട്ട് നാദസ്വര മേളത്തോടെ നടന്ന താലപ്പൊലി എഴുന്നള്ളിപ്പിന് കിള്ളി മംഗലം മുരളി മേള പ്രമാണിയായി. കാഞ്ഞിലശ്ശേരി പത്മനാഭൻ, സദനം സുരേഷ്, തിരുവങ്ങാട് രാജേഷ്, തിരുവള്ളൂർ ഗിരീഷ്, കല്ലൂർ ശബരി, തിരുവള്ളൂർ ഗോവിന്ദമാരാർ, പനമണ്ണ മനോഹരൻ, മച്ചാട് സുബ്രഹ്മണ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊരയങ്ങാട് വാദ്യസംഘത്തിലെ നൂറിൽ പരം വാദ്യകലാകാരൻമാർ പാണ്ടിമേളം പെരുക്കി.
ഗജ റാണി കളിപ്പുരയിൽ ശ്രീദേവിയാണ് ദേവിയുടെ തിടമ്പേറ്റിയത്. ഓലയമ്പാടി ഭദ്രൻ, കൊളക്കാടൻ വിഷ്ണു അകമ്പടി സേവിച്ചു. രാത്രി 10.30 ഓടെ താലപ്പൊലി എഴുന്നള്ളിപ്പ് വാളകം കൂടി. ഭഗവതി തിറയോടു കൂടിയ കലശ കെട്ടും, മഞ്ഞ താലപ്പൊലിയും ക്ഷേത്രസന്നിധിയിൽ എത്തിചേർന്നു. തുടർന്ന് നടന്ന കരിമരുന്ന് പ്രയോഗവും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *