KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ മാധ്യമ പ്രവർത്തകരുമായി മുഖാമുഖം

കൊയിലാണ്ടി നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ മാധ്യമ പ്രവർത്തകരുമായി നഗരസഭ മുഖാമുഖം സംഘടിപ്പിച്ചു. വളരുന്ന കൊയിലാണ്ടി നഗരത്തിൻ്റെ വികസന സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ തയ്യാറാക്കിയ കൊയിലാണ്ടി വികസന മാസ്റ്റർ പ്ലാനാണ് ചർച്ചക്ക് വിധേയമാക്കിയത്. നഗരസഭ ഇ.എം.എസ് ടൌൺഹാളിൽ മാധ്യമ പ്രതിനിധികളും ആസൂത്രണസമിതി അംഗങ്ങളും പങ്കെടുത്ത വികസന ശില്പശാല നഗരസഭാ ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു.
നഗരത്തിന്റെ വികസന സാധ്യതകളും വിഭവ ശേഷിയും അടിസ്ഥാനമാക്കിയുള്ള വിവിധ ജീവിതത്തുറകളെ സംബന്ധിച്ച പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും വിശദമായി ശില്പശാലയിൽ വിശകലനം ചെയ്തു. 2033 വർഷം എത്തുമ്പോഴേക്കുo കൈവരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളും കാഴ്ചപ്പാടുകളും സംബന്ധിച്ച് മാധ്യമ പ്രവർത്തകരും നഗരസഭാ പ്രതിനിധികളും മുഖാമുഖത്തിൽ നിദ്ദേശങ്ങൾ പങ്കുവെച്ചു.  2021 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതി നിർദ്ദേശങ്ങളോടൊപ്പം വിഷൻ 2033 കരട് മാസ്റ്റർ പ്ലാനും പരിശോധിച്ചു – ഗസറ്റ് വിജ്ഞാപനo ചെയ്ത കരട് പ്ലാൻ പൊതു ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം നഗരസഭ സർക്കാർ അനുമതിയോടെ അന്തിമമാക്കുമെന്നും ചെയർമാൻ പറഞ്ഞു.
കൊയിലാണ്ടിയുടെ മുഖഛായ തന്നെ മാറ്റാൻ ഉതകുന്ന പദ്ധതി നിർദ്ദേശങ്ങളാണ് മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്‌. വൈസ് ചെയർപേഴ്സൺ വി.കെ പത്മിനി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, വി.കെ അജിത, ആസൂത്രണസമിതി ചെയർമാൻ എ. സുധാകരൻ, ശശി കോട്ടിൽ എന്നിവർ സംബന്ധിച്ചു. എൻ. കെ. ഭാസക്കരൻ സ്വാഗതവും വി. സുന്ദരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *