KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GVHSS ൽ മതിൽപ്പച്ച സഹവാസ ക്യാമ്പിന് സമാപനം

കൊയിലാണ്ടി: ജി.വി. എച്ച്. എസ്. എസ്സിൽ  “മതിൽപ്പച്ച ” സഹവാസ ക്യാമ്പിന് സമാപനമായി.  നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ശുചീന്ദ്രൻ അധ്യക്ഷത വഹിച്ചു.

എൻഎസ്എസ് കൊയിലാണ്ടി ക്ലസ്റ്റർ കോഡിനേറ്റർ അനിൽകുമാർ ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ചു. ബിജേഷ് ഉപ്പാ ലക്കൽ, പി.ഉഷാകുമാരി, പ്രകാശൻ. പി, കെ.  റെജികുമാർ,  നിഷ എ.പി  എന്നിവർ സംസാരിച്ചു. വിനു കുറുവങ്ങാട്, പ്രദീപ് മുദ്ര, സുകുമാരൻ കാരയാട്  എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പാൾ പി വത്സല സ്വാഗതവും, എൻഎസ്എസ് ലീഡർ  അഭിനവ് കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *