KOYILANDY DIARY

The Perfect News Portal

കേരള വ്യാപാരി വ്യവസായി ഏകോപനസമതി നിയോജക മണ്ഡലം സമ്മേളനം

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമതി നിയോജക മണ്ഡലം സമ്മേളനം നന്തിയിൽ നടന്നു.  വ്യാപാര ഭവനിൽ സംസ്ഥാന പ്രസിഡൻ്റ്  ടി. നസീറുദ്ദീൻ സമ്മേളനം ഉൽഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ്‌ മണിയോത്ത് മൂസഹാജി  അധ്യക്ഷത വഹിച്ചു.

ഹൈവേ വികസനത്തിന്റെ ഭാഗമായി കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്കുള്ള പുനരധിവാസ പാക്കേജ് സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് നസീറുദ്ദീൻ  ആവശ്യപ്പെട്ടു. മൂരാട് പാലം നിർമാണത്തിന്റെ ടെൻഡറിനുള്ള കാലതാമസം ഉടൻ പരിഹരിക്കണമെന്നും നാഷണൽ ഹൈവേയുടെയും, മൂരാട് പാലത്തിൻ്റെയും നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും സമ്മേളനം  ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭത്തിലേക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, ജില്ലാ സെക്രട്ടറി കെ. ടി. വിനോദ്, കെ. എം.രാജീവൻ, ടി.പി ഇസ്മായിൽ, ഇ സുകുമാരൻ, വി.വി. മോഹനൻ, പവിത്രൻ, സുനീർ വില്യംകണ്ടി എന്നിവർ സംസാരിച്ചു. 

Advertisements

Leave a Reply

Your email address will not be published. Required fields are marked *