KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സഹാറ ജ്വല്ലറിയിൽ നിന്ന് പകൽ രണ്ടര പവൻ്‌റെ സ്വർണ്ണാഭരണം മോഷ്ടിച്ചു

കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയ ആൾ രണ്ടര പവൻ്റെ സ്വർണ്ണാഭരണം മോഷ്ടിച്ച് കടന്നു. കൊയിലാണ്ടി സ്റ്റേഡിയത്തിലെ സഹാറ ജ്വല്ലറിയിൽ നിന്നാണ് രണ്ടര പവൻ്റെ സ്വർണ്ണ പാദസ്വരം മോഷ്ടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സ്വർണ്ണ ചെയിൻ വാങ്ങാനെന്ന വ്യാജേന എത്തിയ ആളാണ് രണ്ടര പവൻ്റെ പാദസ്വരം അടിച്ചു മാറ്റിയത്. ഇയാൾ പെട്ടെന്ന് കടയിൽ നിന്നും ഇറങ്ങി പോയതോടെ സംശയം തോന്നിയ കടയുടമ അബ്ദുറഹിമാൻ കടയിലെ സി.സി ടി.വി. പരിശോധിക്കുകയും ചെയ്തപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്.

ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ഊർജിതമാക്കിയതായി സി. ഐ. എൻ. സുനിൽകുമാർ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *