KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഒക്ടോബർ 1ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസൻ എം.എൽ.എ അറിയിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയാകുന്ന ചടങ്ങിൽ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അധ്യക്ഷത വഹിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

ഹാർബറിൽ ഒരുക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, കെ. മുരളീധരൻ എം.പി,  എം.എൽ.എ. മാരായ കെ. ദാസൻ, വി. കെ. സി. മമ്മദ് കോയ, എം.കെ. മുനീർ, എ. പ്രദീപ് കുമാർ, സി.കെ.നാണു, ജില്ലാ കലക്ടർ സീറാം സാംബശിവറാവു, നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി, സാമൂഹിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 

കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.     പരിപാടിയെപറ്റിയുള്ള ഒരു ആലോചനാ യോഗം ശനിയാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടക്കുമെന്നും എം.എൽ.എ. അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!