KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഹാർബർ – ഗുരുകുലം ബീച്ച് അപ്രോച്ച് റോഡ് നിർമ്മാണത്ത് 92.50 ലക്ഷം അനുവദിച്ചു

കൊയിലാണ്ടി ഹാർബർ മുതൽ വടക്കോട്ട് ഗുരുകുലം ബീച്ച് വരെയുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിന് 92.50 ലക്ഷം രൂപ തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ഭരണാനുമതി ലഭിച്ചതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു. ഹാർബറിന് വടക്ക് ഭാഗത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.  നിലവിൽ ഹാർബറിൻ്റെ വടക്കെ പുലിമുട്ട് മുതൽ മായൻ കടപ്പുറം വരെയാണ് റോഡ് സൗകര്യം ഉണ്ടായിരുന്നത്. 

നിർമ്മാണം പൂർത്തിയാകുന്നതോടെ കൊയിലാണ്ടി നഗരത്തിലേക്ക് വടക്ക് ഭാഗത്ത് നിന്ന് എത്തുന്ന ചെറുവാഹനങ്ങൾക്ക് ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ഈ റോഡിലൂടെ ബീച്ച് വഴി എളുപ്പത്തിൽ സഞ്ചരിക്കാമെന്ന ഗുണവും കൊയിലാണ്ടി പട്ടണത്തിലെ തിരക്ക് വലിയൊരളവ് കുറയ്ക്കാനും കഴിയും. സാങ്കേതികാനുമതി ലഭ്യമാകുന്നതോടെ ടെണ്ടറിലേക്ക് കടക്കുമെന്ന് എം.എൽ.എ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *