KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫയർ ഫോഴ്സ് സേനയുടെ നേതൃത്വത്തിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഫയർ ഫോഴ്സ് സേനയുടെ നേതൃത്വത്തിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകീട്ട് സിവിൽ ഡിഫെൻസ് ഹോം ഗാർഡ്, റെയ്‌സിങ് ഡേ യുടെ വാരാചരണത്തിന്റെ ഭാഗാമായാണ് പരിപാടി നടത്തിയത്. ഒരു വ്യക്തി വഴിയിൽ ആകസ്മികമായി കുഴഞ്ഞു വീഴുകയോ അല്ലെങ്കിൽ ബോധം നഷ്ടപ്പെട്ട് പോകുകയോ ചെയ്താൽ പെട്ടെന്ന് ചെയ്യേണ്ട പ്രഥമ ശുശ്രുക്ഷയെ പറ്റി യാത്രക്കാരെയും നാട്ടുകാരെയും ബോധവൽക്കരിക്കുകയായിരുന്നു മോക്ഡ്രില്ലിന്റെ ലക്ഷ്യം. മനുഷ്യ ഡെമ്മി ഉപയോഗിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

സി.പി.ആർ. എങ്ങനെ കാര്യക്ഷമമായി നൽകാം എന്ന് ജനമധ്യത്തിൽ വെച്ച് അവതരിപ്പിച്ചു. കണ്ടുനിന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ  പരിപാടിക്ക് നേതൃത്വം വഹിച്ചു. അസി: സ്റ്റേഷൻ ഓഫീസർ പ്രമോദ് പി.കെ. ബോധവൽക്കരണ ക്ലാസ്സെടുത്തു. അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫെൻസ് വളണ്ടിയർ മാരും മോക്ഡ്രില്ലിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *