KOYILANDY DIARY

The Perfect News Portal

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കുളം കൊക്കവയൽ കുനി എബിൻ (25) മരിച്ചു

കൊയിലാണ്ടി: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലക്കുളം കൊക്കവയൽ എബിന്‍ (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവങ്ങൂര്‍ ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടർ ശശിയുടെയും  ഷൈബ, (പയ്യോളി മുൻസിഫ് കോടതി) മകനാണ്. സഹോദരൻ എമിൽ (വിദ്യാർഥി ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ കാപ്പാട്). ആഗസ്റ്റ് 27ന് വടകരയിലാണ് അപകടം നടന്നത്. എബിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന ആളെ ഇടിച്ചായിരുന്നു അപകടം. ബൈക്ക് തട്ടിയ ആൾ നേരത്തെ മരിച്ചിരുന്നു. എബിനൊപ്പം യാത്ര ചെയ്ത സുഹൃത്ത് ആദിത്യന് പരിക്കേറ്റ് ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *