KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. 2022 ഫെബ്രുവരി 10 മുതൽ 15 വരെയാണ് ഉത്സവം. ഇന്നലെ രാത്രി 7.30ന് രോഹിണി നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ ചടങ്ങുകൾ നടന്നു.. ക്ഷേത്ര മേൽശാന്തി സുഖലാലൻ ശാന്തി ചടങ്ങുകൾക്കു നേതൃത്വം നൽകി.

  • ഫെബ്രുവരി 11 വെള്ളിയാഴ്ച പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ. കാലത്ത് കാഴ്ചശീവേലി കാലത്ത് 10 മണിക്ക് നാഗരാജാവിനും നാഗയക്ഷിക്കും വിശേഷാൽ പൂജയും നൂറുംപാലും പാൽപ്പായസ നിവേദ്യവും. വൈകീട്ട്. കാഴ്ചശീവേലി രാത്രി 8 30 ന്. ശ്രീഭൂതബലി എഴുന്നള്ളിപ്പ്. 
  • ഫെബ്രുവരി 12 ശനിയാഴ്ച ചെറിയ വിളക്ക് ദിവസം. കാലത്ത് 8 30 ന്. കാഴ്ച്ച ശീവേലി. വൈകുന്നേരം ആറുമണിക്ക്. പുഷ്പാഭിഷേകം. രാത്രി 7 മണിക്ക് തായമ്പക രാത്രി 11 മണിക്ക് നാന്തകം എഴുന്നള്ളിപ്പ്. 
  • ഫെബ്രുവരി 13 ഞായറാഴ്ച. വലിയവിളക്ക് ദിവസം. കാലത്ത് 7 30ന്. വിദ്യാമന്ത്ര പുഷ്പാർച്ച അരങ്ങോല വരവുകൾ വൈകുന്നേരം ആറുമണിക്ക് സഹസ്ര ദീപക്കാഴ്ച വലിയ കാണിക്ക ഗുളികന് ഗുരുതി തർപ്പണം, വെള്ളാട്ട്, തിറകൾ. രാത്രി ഒരു മണിക്ക് നാന്തകം എഴുന്നള്ളിപ്പ്. 
  • ഫെബ്രുവരി 14 തിങ്കളാഴ്ച. താലപ്പൊലി ദേവി ദേവൻമാരുടെ കൂട്ടിയെഴുന്നള്ളിപ്പ്. ഭഗവതി തിറ .പള്ളിവേട്ട ഫെബ്രുവരി 15 ചൊവ്വാഴ്ച. ആറാട്ട്. വൈകീട്ട് ആറാട്ട് പുറപ്പാട് രാത്രി 12 മണിക്ക് വലിയ ഗുരുതി തർപ്പണം കൊടിയിറക്കൽ.

Leave a Reply

Your email address will not be published. Required fields are marked *