KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ സാരഥികൾക്ക് സ്വീകരണവും റാലിയും

കൊയിലാണ്ടി: നഗരസഭയിൽ ആറാം തവണയും വിജയിച്ചുവന്ന ഇടതുപക്ഷ സാരഥികൾക്ക് സ്വീകരണവും റാലിയും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോട് കൂടി ചെയർപേഴ്സൺ കെ.പി. സുധ സത്യ പ്രതിജ്ഞ ചെയ്ചത് അധികാരമേറ്റു. 2 മണിയോട് കൂടി അഡ്വ. കെ. സത്യൻ വൈസ് ചെയർമാനായി സത്യപ്രതിജ്ഞ ചെയ്യുകയും തുടർന്ന് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് ചേർന്ന റാലി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിപിഐ മണ്ഡലം പ്രസിഡണ്ട് കെ. വിശ്വനാഥൻ അദ്ധ്യക്ഷതവഹിച്ചു.

കൊയിലാണ്ടി എം.എൽ.എ. കെ. ദാസൻ, സിപിഐഎം ജില്ലാ സെക്രട്ടരിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, സിപിഐ നേതാവും നഗരസഭ കൌൺസിലറുമായ ഇ.കെ. അജിത്ത്, കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രൻ, എൻ.സിപി. നേതാവ് ഇ.എസ്. രാജൻ, ജനതാദൾ എസ് നേതാവ് പി.കെ. കബീർ സാലാല, അഡ്വ ടി.കെ.രാധാകൃഷ്ണൻ, എം.റഷീദ്, ഹുസൈൻ തങ്ങൾ, മുജീബ് പാലക്കൽ, എൽഡി.എഫ്. മുനിസിപ്പൽ കൺവീനർ അഡ്വ.എൽ.ജി. ലിജീഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *