KOYILANDY DIARY

The Perfect News Portal

കെ.പി. സുധ (സുധ കിഴക്കപ്പാട്ട്) കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണായി ചുമതലയേറ്റു

കൊയിലാണ്ടി: നഗരസഭയുടെ ആറാമത് ചെയർപേഴ്സണായി കെ. പി. സുധയെ (സുധ കിഴക്കെപ്പാട്ട്) തെരഞ്ഞെടുത്തു. ഇന്ന് 11 മണിക്ക് ചേർന്ന തെരഞ്ഞെടുത്ത കൌൺസിലർമാരുടെ യോഗത്തിലാണ് വരണാധികാരി മുമ്പാകെ സുധ ചെയർപേഴ്സണായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നടപടിക്രമങ്ങൾ വരണാധികാരിയായ ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. ഷാജിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ തെരഞ്ഞെടുപ്പിൽ 16നെതിരെ 25 വോട്ടുകൾ നേടിക്കൊണ്ടാണ് സുധ കിഴക്കെപ്പാട്ട് വിജയമുറപ്പിച്ചത്. എതിർ സ്ഥാനാർത്ഥി യു.ഡി.എഫ് ലെ പി. രത്ന വല്ലി ടീച്ചർക്ക് 16 വോട്ടും, എൻ.ഡി.എ. സ്ഥാനാർത്ഥി സിന്ധു സുരേഷിന് 3 വോട്ടും ലഭിച്ചു.

32-ാം വാർഡിൽ നിന്ന് വിജയിച്ച എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. ലളിതയാണ് കെ.പി. സുധയെ നിർദ്ദേശിച്ചത്. തുടർന്ന് നടന്ന ചടങ്ങിൽ വരണാധികാരി കെപി. ഷാജി ആറാമത് നഗരസഭ ചെയർപേഴ്സണായി സുധയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചക്ക് 2 മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പിൽ നഗരസഭ വൈസ് ചെയർമാനെ തെരഞ്ഞെടുക്കും. ഇടതുമുന്നണിക്ക് ഭൂരിപക്ഷമുള്ള നഗസഭ കൌൺസിലിൽ മുൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യനെയാണ് എൽ.ഡി.എഫ്. വൈസ് ചെയർമാനായി തീരുമാനിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Leave a Reply

Your email address will not be published. Required fields are marked *