KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഭിന്നശേഷി വാരാചരണം ആഘോഷിച്ചു

കൊയിലാണ്ടി: ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സൗഹൃദ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന ഭിന്നശേഷി വാരാചരണം ആഘോഷിച്ചു. പരിപാടിയുടെ സമാപന സമ്മേളനം  ടൗൺഹാളിൽ വെച്ചു നടന്നു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ഉൽഘാടനം ചെയ്തു.  ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര, (പൊതുമരാമത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത്‌, പി രത്നവല്ലി (കൗൺസിലർ), സബിത (ICDS സൂപ്പർ വൈസർ),    സി ഗീത (ICDS സൂപ്പർവൈസർ), PTA പ്രസിഡണ്ട്‌ രവീന്ദ്രൻ, ഇന്ദുലേഖ (CDS ചെയ്യർപേഴ്സൺ),                  രശ്മി ശ്രീ (കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ), ബ്യൂല (കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ), ബഡ്‌സ് സ്കൂൾ അധ്യാപകൻ) കെ.ഷിനി എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി സുരേഷ് കുമാർ വികെ നന്ദി  പറഞ്ഞു. 

                   

Leave a Reply

Your email address will not be published. Required fields are marked *