KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി തീരദേശ മേഖലയിൽ ഡ്രോൺ ക്യാമറ നിരീക്ഷണം ശക്തമാക്കി

കൊയിലാണ്ടി: ഹാർബർ ഉൾപ്പടെയുള്ള തീരദേശത്ത് ആർ.ഡി.ഒ  വി.പി അബ്ദുറഹിമാന്റ നേതൃത്വത്തിൽ ലോക്ക് ഡൗൺ ലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി. കാപ്പാട് മുതൽ മൂടാടി വരെ നടത്തിയ പരിശോധനയിൽ ചില സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി.
ഈ പ്രദേശങ്ങളിൽ ഇത്തരം കൂടിച്ചേരലുകൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ലോക്ക് ഡൗൺ പൂർണ്ണമായും നടപ്പിലാക്കുന്നതിനായി തുടർന്നുള്ള ദിവസങ്ങളിലും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുമെന്ന് ആർ.ഡി.ഒ  പർഞ്ഞു.
പരിശോധനക്ക് തഹസിൽദാർ കെ. ഗോകുൽദാസ്,  ഡെപ്യൂട്ടി തഹസിൽദാർമാരായ കെ. ലതീഷ് കുമാർ
ഡി. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *