KOYILANDY DIARY

The Perfect News Portal

അശരണർക്ക് മരുന്ന് വാങ്ങാൻ തൻ്റെ കുടുക്ക സമ്പാദ്യം നൽകി ഒമ്പതാം ക്ലാസുകാരി മാതൃകയായി

കൊയിലാണ്ടി: തൻ്റെ 5 വർഷത്തെ കുടുക്ക സമ്പാദ്യം അശരണർക്ക് മരുന്ന് വാങ്ങാൻ നൽകി ഒമ്പതാം ക്ലാസുകാരി.
കൊയിലാണ്ടി ഗവ ബോയ്സ് വൊക്കേഷൻ ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പി.എസ്. ആർദ്രയാണ് തൻ്റെ അഞ്ച് വർഷത്തെ കുടുക്ക സമ്പാദ്യം ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അശരണർക്ക് മരുന്ന് കൊടുക്കുന്ന പദ്ധതിക്ക് നൽകി മാതൃകയായത്.
പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ടിന് ആർദ്ര കുടുക്ക സമ്പാദ്യം കൈമാറി. വൊക്കേഷൻ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കമാൻഡർ കൂടിയാണ് ഈ മിടുക്കി. പുക്കാട് സ്വദേശികളായ ഈ സ്കൂളിലെ തന്നെ ലൈബ്രേറിയൻ ആയ ഷിംനയുടെയും പ്രകാശന്റെയും മകളാണ് ആർദ്ര.

Leave a Reply

Your email address will not be published. Required fields are marked *