KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ചുറ്റുമതിലും കവാടവും 24ന് ആരോഗ്യമന്ത്രി നാടിന് സമർപ്പിക്കും

കൊയിലാണ്ടി:  താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്കായി കെ. ദാസൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ചുറ്റുമതിലും കവാടവും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി  കെ.കെ. ശൈലജ ടീച്ചർ 24ന് നാടിന് സമർപ്പിക്കും.  പുതായി ഉദ്ഘാടനം കഴിഞ്ഞ 6 നില കെട്ടിടത്തിന് മുന്നിലായാണ് മനോഹരമായ കവാടം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ മുറ്റത്ത് ടൈൽ പാകിയും  ആൽമരത്തിന് ചുറ്റും ഇരിപ്പിടങ്ങൾ പണിതും ആശുപത്രിയുടെ മുൻഭാഗം മനോഹരമാക്കിയിട്ടുണ്ട്. 
ആശുപത്രിയുടെ മുഴുവൻ ചുറ്റുമതിലും പുതുക്കിപ്പണിതിട്ടുണ്ട്.  പ്രധാന കവാടം കൂടാതെ വശങ്ങളിലായി മൂന്ന് വലിയ ഗേറ്റുകളും ഒരു ചെറിയ ഗേറ്റും നിർമ്മിച്ചിട്ടുണ്ട്. പുതുതായി തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനിന് അനുസരിച്ചാണ് നിർമ്മാണങ്ങളെല്ലാം.  പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *