KOYILANDY DIARY

The Perfect News Portal

പ്രദേശവാസികളുടെ കൂട്ടായ്മയിൽ റോഡിന് വീതി കൂട്ടി

കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂര്‍ ഇല്ലത്ത്താതാഴ-നടേരി റോഡിന് നാട്ടുകാരുടെ ശ്രമദാനത്തിൻ്റെ ഭാഗമായി  വീതികൂട്ടി.  ഇതോടെ  പ്രദേശവാസികളുടെ കൂട്ടായ്മയിൽ പൊതുറോഡിൻ്റെ നവീകരണത്തിന് വേറിട്ട മാതൃകയായിരിക്കുകയാണ്. ദേശീയ പാതയില്‍ ഗതാഗത തടസ്സം സംഭവിക്കുമ്പോള്‍  നഗരസഭയിലെ ഏറ്റവും പഴക്കമേറിയ റോഡുകളിലൊന്നായ ഇല്ലത്ത് താഴ-നടേരി റോഡ്, സമാന്തര പാതയായി യാത്രക്കാര്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും വീതിയില്ലാത്തതിനാലും മഴക്കാലമാവുമ്പോള്‍ ഓവുചാലുകളില്ലാത്തതിനാല്‍ തോടായി മാറുന്ന ശോചനീയമായ അവസ്ഥയിലുമായിരുന്നു.

കെ. ദാസന്‍ എം.എല്‍.എ.യുടെ ശ്രമഫലമായി അനുവദിക്കപ്പെട്ട തുക ഉപയോഗിച്ച് റോഡിന് ഉയരം കൂട്ടുകയും മറ്റ് നവീകരണ പ്രവൃത്തിയും ആരംഭിച്ചെങ്കിലും സ്ഥല ലഭ്യത സങ്കീര്‍ണ്ണമായി നില്‍ക്കവെയാണ് പ്രദേശവാസികള്‍ ഒറ്റക്കെട്ടായി റോഡ് നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ച് വെല്ലുവിളികള്‍ ഏറ്റെടുത്ത് രംഗത്തിറങ്ങിയത്.

കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ച് ഒരാഴ്ചക്കകം ജനങ്ങളുടെ നിസ്വാര്‍ഥ സേവനത്തിന്റെ സഹായത്താല്‍ നിരവധി സ്ഥലങ്ങളിലെ ചുറ്റുമതിലുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കാമെന്ന ഉറപ്പില്‍ പൊളിക്കുകയും തെങ്ങുകളടക്കമുള്ള വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്തു. വിയ്യൂർ വിഷ്ണു ക്ഷേത്രത്തിനു സമീപത്തുള്ള 400 മീറ്റർ നീളത്തിലുള്ള ഭാഗത്താണ് ശ്രമദാനത്തിൻ്റെ ഭാഗമായി റോഡി നവീകരണം പൂർത്തിയാകുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *