KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് 21 ലക്ഷത്തിൻ്റെ ടൈപ്പ് ഡി. ആംബുലൻസ്

കൊയിലാണ്ടി.  താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്കായി ആധുനിക സജ്ജീകരണങ്ങളടങ്ങിയ ടൈപ്പ് ഡി സീരീസിൽ പെടുന്ന ആംബുലൻസ് വാങ്ങാൻ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചു.  കെ.ദാസൻ എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ നിന്നും 21 ലക്ഷം രൂപ അനുവദിച്ച പ്രസ്തുത പദ്ധതിക്ക് എം.എൽ.എ ഫണ്ട് വിനിയോഗ മാനദണ്ഡങ്ങൾ പ്രകാരം അനുമതി നൽകാൻ നേരിട്ട തടസ്സങ്ങളാണ് ഇതോടെ നീങ്ങിയത്.

ധനകാര്യ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി  പ്രത്യേക ധനകാര്യ അനുമതി വാങ്ങുകയായിരുന്നു.  ആശുപത്രിയിൽ 4.50 കോടി രൂപ ചെലവിൽ സജ്ജമായിക്കൊണ്ടിരിക്കുന്ന ട്രോമാകെയർ സംവിധാനത്തിന് അനുയോജ്യമായ ആംബുലൻസ് ആണ് വാങ്ങുന്നത്.  ധനകാര്യ അനുമതിയായതോടെ ഭരണാനുമതി ലഭ്യമാക്കി സെപ്തംബർ ആദ്യവാരത്തോടെ  തന്നെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ആംബുലൻസ് സർവ്വീസ് ആരംഭിക്കാമെന്നാണ് കരുതുന്നതെന്ന് എം.എൽ.എ. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *