KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷന്‍ റോഡില്‍ മാലിന്യക്കൂമ്പാരം

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍നിന്ന് ട്രാഫിക് പോലീസ് സ്റ്റേഷന്‍ റോഡിലേക്കുളള പാതയോരത്ത് മാലിന്യക്കൂമ്പാരം. യാത്രക്കാര്‍ നടന്നുപോകുന്ന ഫുട്പാത്തിലാണ് ചാക്കുകളിലും മറ്റും മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. മഴയില്‍ മാലിന്യം ജീര്‍ണിച്ചു അസഹ്യമായ ദുര്‍ഗന്ധമാണ്. സമീപത്ത് താലൂക്ക് ആശുപത്രി കെട്ടിടം, പന്തലായനി വില്ലേജ് ഓഫീസ്, കോടതി, ജയില്‍, ഒട്ടനവധി വ്യാപാരകേന്ദ്രങ്ങള്‍, ലാബുകള്‍ എന്നിവയെല്ലാം ഉണ്ട്. മാലിന്യംനീക്കാന്‍ നടപടിയൊന്നും ആരും എടുക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *