കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ബാന്റ് സെറ്റ് സമ്മാനിച്ചു
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ബാന്റ് സെറ്റ് സമ്മാനിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവനിൽ നിന്നും നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ സ്കൂളിനു വേണ്ടി ബാന്റ് സെറ്റ് ഏറ്റുവാങ്ങി.
ടി.പി.ഇസ്മായിൽ, എം.ശശീന്ദ്രൻ, എ.സജീവ് കുമാർ, എ.പി.പ്രബീത്, കുമാർ മൂസ്സ മേക്കുന്നത്ത്, ടി.പി. ഷഹീർ, പി.എ സലാം, പി.ബഷീർ തുടങ്ങിയവർ പങ്കെടുത്തു.