KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൃഷിഭവനിൽനിന്ന് തെങ്ങ് വളം വിതരണം ചെയ്യുന്നു

കൊയിലാണ്ടി : 2016-2017 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭ കൃഷിഭവനിൽ വാർഡ്‌ സഭ മുഖേന അപേക്ഷ നൽകിയ തെങ്ങ് വളം വിതരത്തിന് എത്തിയിരിക്കുന്നു. പട്ടികയിൽ ഇടംപിടിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റ് കൃഷിഭവനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർഹത നേടിയവർ നികുതി ശീട്ടിന്റെയും, ബാങ്ക് പാസ്സ് ബുക്കിന്റെയും കോപ്പി സഹിതം ഹാജരായി കൃഷിഭവനിൽ നിന്നും പെർമിറ്റ് എടുക്കേണ്ടതാണ്.

നഗരസഭയിലെ പുതിയ ബസ്സ് സ്റ്റാന്റിലെ കുടുംബശ്രീ ബിൽഡിംഗ്, മുത്താമ്പി അഗ്രോ സർവ്വീസ് സെന്റർ എന്നിവിടങ്ങളിൽ നിന്നാണ് വളം വിതരണം ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *