KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അമൃത വിദ്യാലയത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്റർ മാത്രം: പ്രവൃത്തി പുരോഗമിക്കുന്നു

കൊയിലാണ്ടി: അമൃത വിദ്യാലയത്തിൽ ആരംഭിക്കുന്ന നഗരസഭയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിൻ്റെ പ്രവൃത്തി പുരോഗമിക്കുന്നു. കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ മാത്രം ഉപയോഗിക്കാനാണ് നഗരസഭ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിൽ 100 ബെഡ്ഡുകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ്  സെൻ്റർ ഇവിടെ ആരംഭിക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി റൂമുകൾ ശുചീകരിക്കുന്ന ജോലി പുരോഗമിക്കുകയാണ്.

കിടക്കകളും അത്യാവശ്യ ഫർണ്ണീച്ചറുകളും നാളെയോടെ എത്തിച്ചേരുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ മാത്രമേ ഇവിടേക്ക് രേഗികളെ പ്രവേശിപ്പിക്കുകയുള്ളുവെന്നും, അതിൻ്റെ മുന്നൊരുക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *