KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നിയന്ത്രണം കടുപ്പിച്ച് 4 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു

കൊയിലാണ്ടിയി. ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കൊയിലാണ്ടി നഗരസഭയി പല പ്രദേശങ്ങളുടെ കടുത്ത കോവിഡ് ഭീതിയിൽ തുടരുന്നതിനാൽ നഗരസഭയിലെ 4 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായും ഒരുവാർഡിൽ മൈക്രോ കണ്ടെയിൻമെൻ്റ് സോണായും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച് ഉത്തരവിറക്കി. കഴിഞ്ഞ ഒരു മാസത്തോളമായി നിയന്ത്രണം കടുപ്പിച്ചെങ്കിലും ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും കൂട്ടംകൂടി നിൽക്കുന്നതും പതിവായ സാഹചര്യത്തിൽ പ്രദേശത്ത അതിവേഗം ഗോരം പകരുന്നതിലേക്ക് എത്തിയിരിക്കുന്ന പാശ്ചാത്തലത്തിൽ നഗരസഭ ഭരണകൂടവും ആരോഗ്യവിഭാഗവും കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂട്തതിന് നൽകിയ റിപ്പോർട്ടിൻ്റെ പാശ്ചാത്തലത്തിലാണ് 11, 19, 28, 33 എന്നീ 4 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.

നഗരസഭയിലെ 9-ാം വാർഡിലെ ഇല്ലത്ത്താഴ നടേരി റോഡിനും, വി്യയൂർ പന്തലായനി റോഡിനും, വി.പി. രാജൻ സ്മാരക റോഡിനും, പ്രശാന്തി ഓയിൽ മിൽ റോഡിനും മദ്ധ്യേയുള്ള ഇല്ലത്ത് താഴ പ്രദേശം മൈക്രോ കണ്ടെയിൻമെൻ്റായും പ്രഖ്യാപിച്ചു. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *