KOYILANDY DIARY

The Perfect News Portal

പിറന്നാളിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

കൊയിലാണ്ടി: പിറന്നാളിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വിദ്യാർത്ഥി മാതൃകയായി. കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സീനിയർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് തരുൺ എസ് ‘കുമാറാണ് ‘ വേറിട്ട മാതൃകയായത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നഗസഭ കൗൺസിലർ എ .ലളിത തുക ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട്, അഡ്വ.പി. പ്രശാന്ത്, എസ്.പി.സി. പോലീസ് എസ്. ഐ. മുനീർ., എഫ്.എം. നസീർ മാസ്റ്റർ, റംല, ശ്രീലാൽ പെരുവട്ടൂർ, പി. പി. സുധീർ കുമാർ, അദ്ധ്യാപകരായ, എം.ബി. പ്രസന്ന, പി.സിന്ധു, ടി. സജിത, എം. ജ്യോത്സ്ന തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *