KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ശ്രീനാരായണ ഗുരു സമാധിദിനം സമുചിതമായി ആചരിച്ചു

കൊയിലാണ്ടി:  ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം കൊയിലാണ്ടി എസ്എൻഡിപി യൂനിയന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജയോടുകൂടി സമുചിതമായി ആചരിച്ചു. രാവിലെ നടന്ന ഗുരുപൂജ യൂനിയൻ പ്രസിഡന്റ് പറമ്പത്ത് ദാസൻ, സെക്രട്ടറി ഊട്ടേരി രവീന്ദ്രൻ, യു നിയൻ കൗൺസിൽ അംഗങ്ങളായ സുരേഷ് മേലെപ്പുറത്ത്, കെ കുഞ്ഞികൃഷ്ണൻ, കെ. വി. സന്തോഷ്, ടി. ശോഭന, വി കെ ഗോവിന്ദൻ, സി കെ ജയദേവൻ, വിനീത് കോവിൽ കണ്ടി, പ്രദീപൻ എൻ പി, ഷാജി കെ എം, റിലേഷ്, വി കെ സുരേന്ദ്രൻ, ഒ ചോയിക്കുട്ടി, പി.വി പുഷ്പരാജ് എന്നിവർ നേതൃത്വം നൽകി.  ഗുരുപൂജയോടൊപ്പം ഉപവാസവും, പുഷ്പാർച്ചനയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *